Tuesday 9 July 2019

സംസം വെള്ളത്തിന് വിലക്ക് എർപെടുത്തി എയർ ഇന്ത്യ വിമാനങ്ങള്‍

ഇന്ത്യന്‍ എയർ ലൈന്‍സിന്റെ ഇടുങ്ങിയ ബോഡിയുളള എയർ ക്രാഫ്റ്റുകളില്ലാണ് അടിയന്തരമായി വിലക്ക് എർപെടുത്തിയത്.
സാധാരണ ഗതിയിൽ ഒരേ ഒരു ഇടനാഴിയും, 3-4 മീറ്റർ വരെ ആണ് ഇത്തരത്തില്‍ ഉള്ള വിമാനങ്ങളുടെ കാബിന് സ്പേസ്, 3x3 സീറ്റിങ്ങൊടു കൂടി ആണ് രൂപ കല്‍പന.

Photo Courtesy: Airliner

അധികൃതര്‍ അറിയിച്ചത് പ്രകാരം "ഫ്ലൈറ്റ്ന്റെ സേഫ്റ്റിയും സ്ഥല പരിമിതിയും കണക്കിലെടുത്ത്, യാത്രക്കാര്‍ പരിശുദ്ധമായ സംസം വെളളത്തിന്റെ കാനുകൾ എയർ ഇന്ത്യയുടെ ഇടുങ്ങിയ ബോഡിയുളള എല്ലാ വിമാനങ്ങളളിലും കൊണ്ട്‌ പോകുന്നത് നിര്‍ത്തലാക്കി, അതേ സമയം യാത്രക്കാര്‍ക്ക് എയർ ഇന്ത്യയുടെ തന്നെ വീതിയുള്ള ബോഡിയുളള വിമാനങ്ങളിൽ സംസം കൊണ്ടുപോകുന്നതിന് യാതൊരു വിധ തടസ്സങ്ങളും ഇല്ല എന്ന് അധികൃതര്‍ അറിയിച്ചു. 

എയർ ഇന്ത്യ സൈൽസ് വിഭാഗം പുറത്തിറക്കിയ സർക്കുലാർ പ്രകാരം ഫ്ലൈറ്റ് നംബർ AI966 (ജിദ്ദ, ഹൈദരാബാദ്, മുംബൈ), AI964 (ജിദ്ദ ടു കൊച്ചി) എന്നീ വിമാനങ്ങളക്കാണ് വിലക്ക് ബാധകമാവുക. വിമാനങ്ങള്‍ മാറ്റുന്നത് കൊണ്ടും സീറ്റ് പരിമിതി കൊണ്ടും നിയമം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സെപ്റ്റംബര്‍ 15 വരെ നീണ്ടു നില്‍ക്കും എന്നും പറയുന്നു.

No comments:

Post a Comment