Thursday 11 July 2019

ധോണി യുടെ വിക്കറ്റ് വീണത് അമ്പയറുടെ പിഴവോ?

 ന്യൂസ്‌ലാൻഡിനു  എതിരായ വേൾഡ് കപ്പ് സെമിഫൈനൽ മത്സരത്തിൽ ടോപ് ഓർഡർ ബാറ്സ്മാന്മാരുടെ ബാറ്റിംഗ് തകർച്ചക്ക് ശേഷം ധോണിയും ജഡേജയും കൂടി ഇന്ത്യയെ കരകയറ്റിയെങ്കിലും അവസാന നിമിഷത്തെ നിർഭാഗ്യം മൂലം ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നു...

സമൂഹ മാധ്യമം ആയ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയെ ചൊല്ലിയാണ് ഇപ്പോൾ ചർച്ചകളും വാക്ക് വാദങ്ങളും നടക്കുന്നത്...

Photo Credit:- Web 

ധോണി റൺ ഔട്ട് ആകുന്ന സമയം ഇന്ത്യ 3rd പൗർപ്ലേയിൽ ആയിരുന്നു , ICC നിയമ പ്രകാരം മൂന്നാമത് പൗർപ്ലേയ് സമയത്തെ ഔട്ട് ഫീൽഡിൽ 5  പ്ലയേഴ്‌സിൽ കൂടുതൽ അനുവദിനീയം അല്ല എന്നാൽ ധോണി റൺ ഔട്ട് ആകുന്നതിന് തൊട്ട് മുൻപുള്ള വിഡിയോയിൽ ഫീൽഡിങ് ഗ്രാഫിക് റെപ്രെസെന്റഷന് പ്രകാരം 6 പ്ലയെര്സ് ആണ് ഉള്ളത്, ഇത് ശെരി ആണ് എങ്കിൽ റൺ ഔട്ട് ആയ ബോൾ നോ ബോൾ ആയിട്ടാണ് കണക്കാക്കുക... ഇതേ ഫീൽഡിങ് രീതി ന്യൂസ്‌ലാൻഡ് എത്ര നേരം തുടർന്ന്  എന്നത് വ്യക്തമല്ല മാത്രം അല്ല ഇത് ഇനി GPS / ഗ്രാഫിക് റെപ്രെസെന്റഷന്റെ പിഴവ് ആണോ എന്നതും വ്യക്തമല്ല... 

                                                                                                                Photo Credit:- Web 

നോ ബോളിൽ റൺ ഔട്ട് വിക്കറ്റ് ആയി കണക്കു കൂട്ടും എങ്കിലും ഒരു പക്ഷെ അമ്പയർ നോ ബോൾ വിളിക്കുകയും അടുത്ത ബോൾ ഫ്രീ ഹിറ്റ് ലഭിക്കുകയും ചെയ്‌തിരുന്നു എങ്കിൽ ധോണി ഒരു പക്ഷെ അത്ര തിടുക്കത്തിൽ റൺ എടുക്കാൻ ശ്രേമിക്കില്ലായിരുന്നു എന്ന ആണ്  വിഭാഗം ഫാൻസിന്റെ വാദം, എന്നാൽ റൺ ഔട്ട് അയാള് പിന്നെ നോ ബോൾ ഇനി പോലും പ്രേസക്തി ഇല്ല എന്ന രീതിയിൽ ആണ് മറു വിഭാഗം ഫാൻസ്‌...

ധോണിയുടെ റൺ ഔട്ട് അമ്പയർ വരെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു എന്നത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രെചരിക്കുന്ന വീഡിയോയിൽ നിന്ന് നമ്മുക്ക് കാണാൻ കഴിയും...

മുന്നേറ്റ നിര ബാറ്റസ്മാൻമാർ തകര്ന്നപ്പോൾ ജഡേജയും ധോണിയും കൂടി പടുത് ഉയർത്തിയ കൂട്ടുക്കെട്ട് ആണ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്നും കരകയറ്റിയത്‌...

No comments:

Post a Comment